Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptop

Kasaragod

സി​ജ​കു​മാ​രി​ക്ക് പ​ഠ​ന​ക്കൂ​ട്ടാ​യി ലാ​പ്‌​ടോ​പ് ന​ല്‍​കി; വീ​ടി​നൊ​പ്പം പ​ഠ​ന​മു​റി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്കും

കാ​സ​ര്‍​ഗോ​ഡ്: ഡി​ജി​റ്റ​ല്‍ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​നി​ക്ക് ലാ​പ്‌​ടോ​പ് ല​ഭ്യ​മാ​ക്കി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ​ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി. ദേ​ലം​പാ​ടി ക​ണ്ണം​കോ​ല്‍ ഉ​ന്ന​തി​യി​ലെ സി​ജ​കു​മാ​രി​ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് മ​ന്ത്രി ലാ​പ്‌​ടോ​പ് നേ​രി​ട്ട് കൈ​മാ​റി. ഇ​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വീ​ട്ടി​ല്‍ പ്ര​ത്യേ​ക പ​ഠ​ന​മു​റി നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.
അ​ച്ഛ​ന്‍ മ​ര​ണ​പ്പെ​ട്ട ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ അ​മ്മ യ​ശോ​ദ​യാ​ണ്. മ​ല​വേ​ട്ടു​വ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​യ ഈ ​വി​ദ്യാ​ര്‍​ഥി​നി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ബി​എ സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ല്‍ ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ബി​എ​ഡ് പ​ഠ​നം തു​ട​രു​ന്ന സി​ജ​കു​മാ​രി​ക്ക് ലാ​പ്‌​ടോ​പ് ഇ​ല്ലാ​ത്ത​ത് പ​ഠ​ന​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

മു​ന്പ് ല​ഭി​ച്ച ലാ​പ്‌​ടോ​പ് തി​രി​കെ ന​ല്‍​കേ​ണ്ടി വ​ന്ന​തു മു​ത​ല്‍ ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​ഹി​ച്ചാ​ണ് സി​ജ പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട ലാ​പ്‌​ടോ​പ് സി​ജ​കു​മാ​രി​ക്ക് നി​ര​സി​ക്ക​പ്പെ​ട്ട വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​യെ മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യി​രു​ന്നു. സി​ജ കു​മാ​രി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ മ​ന്ത്രി ഉ​ട​ന്‍ ത​ന്നെ ലാ​പ്‌​ടോ​പ് ന​ല്‍​കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് മു​ന്‍​കൈ​യെ​ടു​ത്തു. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി മ​ല​യാ​ളി ലാ​പ്‌​ടോ​പ് വാ​ങ്ങി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഈ ​കു​ടും​ബ​ത്തി​ന് അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ നി​ര്‍​മാ​ണം നി​ല​വി​ല്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഒ​രു ന​ല്ല പ​ഠ​ന​മു​റി​യി​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മം കൂ​ടി സി​ജ​കു​മാ​രി പ​ങ്കു​വെ​ച്ച​പ്പോ​ള്‍, ആ ​ആ​വ​ശ്യ​വും മ​ന്ത്രി അ​നു​ഭാ​വ​പൂ​ര്‍​വം സ്വീ​ക​രി​ച്ചു. വീ​ടി​നോ​ടൊ​പ്പം ഇ​രു​ന്ന് പ​ഠി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക പ​ഠ​ന​മു​റി നി​ര്‍​മി​ക്കു​ന്ന​തി​ന് വേ​ണ്ട സാ​മ്പ​ത്തി​ക​സ​ഹാ​യം സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​റ​പ്പാ​യും ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

Latest News

Corehub Up